തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പുതുവര്‍ഷ ദിനമായ ചിങ്ങം 1 ന് കര്‍ഷക ദിനാഘോഷം നടത്തി. ഡോ. മേരി റെജീന, പ്രോഗ്രാം കോർഡിനേറ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കർഷകരെയും ശാസ്ത്രജ്ഞരെയും ആദരിക്കുന്ന ചടങ്ങു നടത്തുകയുണ്ടായി. കര്‍ഷകര്‍, കേരള കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയ അറുപതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടർന്ന് പച്ചക്കറി കൃഷി , വിള പരിപാലനം, രോഗ കീട നിയന്ത്രണം, മൂല്യ വർദ്ധനവ് തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം നല്‍കി. പാർത്തീനിയം വാരാചരണത്തോടനുബന്ധിച്ചു കർഷക ശാസ്ത്രജ്ഞ മുഖാമുഖവും നടത്തി.