തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സംരംഭകത്വ വികസന പരിപാടിയുടെ ഭാഗമായി ചാലക്കുടി വനമേഖയിൽപെട്ട പിള്ളപ്പാറയിലുള്ള ആദിവാസി കോളനിയിലെ അംഗങ്ങൾക്കുവേണ്ടി തേൻ ഉത്പന്ന നിർമ്മാണത്തിൽ ഡോ. അനീന ഇ.ആർ , അസ്സോസിയേറ്റ് പ്രൊഫസ്സർ, കെ.വി. കെ, പരിശീലന പരിപാടി സംഘടിപ്പിച്ചു. ഏകദേശം 25 ഓളം ആദിവാസി വനിതകൾ പരിപാടിയിൽ പങ്കെടുത്തു. ബീറ്റ് ഫോറസ്റ് ഓഫീസർ ശ്രീമതി. പ്രസീത സംബന്ധിച്ചു. ആദിവാസി വനിതകൾ ക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനും വേണ്ടി കാട്ടുവിഭവങ്ങൾ ഉപയോഗിച്ചുള്ള വിവിധ തരം ഭക്ഷ്യോല്പന്ന നിർമ്മാണ രീതികളെക്കുറിച്ചും ഡോ. അനീന ഇ.ആർ , അസ്സോസിയേറ്റ് പ്രൊഫസ്സർ, കെ.വി. കെ, ക്‌ളാസ്സുകൾ നയിക്കുകയുണ്ടായി .തുടർന്ന് തേൻ ഉത്പന്നങ്ങളുടെ അവതരണവും സംഘടിപ്പിച്ചു.