കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ ജില്ലയ്ക്കകത്തുള്ള സന്ദർശന പരിശീലന പരിപാടിയുടെ ഭാഗമായി തൃശൂർ ജില്ല അന്തിക്കാട് ബ്ലോക്കിലെ 42 ഓളം SC വിഭാഗം കർഷകർ കെ.വി.കെ സന്ദർശിക്കുകയുണ്ടായി. കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ . ദീപ ജെയിംസ്, ഡോ. അനീന ഇ.ആർ, ശ്രീ. അനൂപ് കൃഷ്ണൻ , ശ്രീമതി. നീരജ സി.ആർ തുടങ്ങിയവർ യഥാക്രമം ജൈവ പച്ചക്കറികളിലെ കീട രോഗ നിയന്ത്രണ മാർഗ്ഗങ്ങൾ, ജൈവ പച്ചക്കറി കൃഷി, ജൈവ വളങ്ങളുടെ ഉല്പാദനം, ജൈവ കീടനാശിനികളുടെ ഉല്പാദനം, പോഷക സുരക്ഷ, സംയോജിത കൃഷി എന്നീ വിഷയങ്ങളിൽ ക്ളാസ്സുകൾ നയിക്കുകയുണ്ടായി. ജൈവ നിവേശകങ്ങളുടെ കിറ്റുകളും കർഷകർക്ക് വിതരണം ചെയ്തു.
![](https://kvkthrissur.kau.in/sites/default/files/photos/dsc_0264_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0256_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0285.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0288.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0281.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0296_0.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0301.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0338.jpg)
![](https://kvkthrissur.kau.in/sites/default/files/photos/dsc_0358.jpg)