തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശാസ്ത്ര ഉപദേശക സമിതി യോഗം 2021 മാർച്ച് 8 ന് സംഘടിപ്പിച്ചു. ATARI, ബാംഗ്ലൂർ ഡയറക്ടർ ഡോ. വെങ്കിട്ടസുബ്രഹ്മണ്യൻ, ബഹു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവ്വകലാശാല, വിജ്ഞാനം വ്യാപന വിഭാഗം ഡയറക്ടർ ഡോ. ജിജു പി. അലക്സ് , കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞർ, ശാസ്ത്ര ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് , കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വാർത്താ പത്രിക, ലീഫ് ലെറ്റ്, സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രകാശനം ചെയ്യുകയും ഈ കേന്ദ്രത്തിൽ നിന്നുള്ള വിവിധ സാങ്കേതിക ഉല്പന്നങ്ങളും (വാട്ടകപ്പ, ഉണക്കകപ്പ, ട്രൈക്കോഡെർമ, സമ്പുഷ്ട വേപ്പിൻപിണ്ണാക്ക് ചാണക മിശ്രിതം മുതലായവ), പുറത്തിറക്കുകയും ചെയ്തു.



