തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും മാടക്കത്തറ പഞ്ചായത്ത് പതിനൊന്നാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ മാടക്കത്തറ പഞ്ചായത്തിൽ ന്യൂട്രി സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം പോഷകത്തോട്ടങ്ങൾ തയ്യാറാകുന്നു. ഗുണമേന്മയും പോഷകം നിറഞ്ഞതുമായ ആഹാരം എല്ലാവർക്കും ലഭ്യമാക്കുക, വീട്ടുവളപ്പിൽ വിഷരഹിതമായ പഴം - പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ടെൻസ് റെസിഡൻസ് അസോസിയേഷനിലെ 25 തിരഞ്ഞെടുത്ത കുടുംബാംഗങ്ങൾക്ക് ഒരു സെൻറ് അടുക്കളത്തോട്ടം നിർമ്മാണത്തിന് ആവശ്യമായ പരിശീലനവും തൈകളും ഉല്പാദന ഉപാധികളും നൽകുന്നു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പോഷകത്തോട്ട നിർമ്മാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 18 .01 .2021 നു സംഘടിപ്പിച്ചു.


