തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും തൃശ്ശൂർ ആത്മയും ചേർന്ന് 2021 മെയ് 22 ശനിയാഴ്ച രാവിലെ 10. 30 മണി മുതൽ ഗൂഗിൾ മീറ്റ് വഴി Monthly Technology Advisory Meeting (MTA) ഓൺലൈനായി സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഡയറക്ടർമാരും, കൃഷി ഓഫീസർമാരും, തൃശ്ശൂർ ആത്മയിലെ ഉദ്യോഗസ്ഥരും, കേരള കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും, പങ്കെടുത്തു . കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ, ഡോ. ജിജു പി. അലക്സ്., മീറ്റിംഗ് ഉൽഘാടനം ചെയ്തു. തൃശ്ശൂർ ആത്മ പ്രോജക്ട് ഡയറക്ടർ ഡോ. ജയന്തി ആശംസകൾ അർപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ കാർഷിക രംഗത്ത് ഇപ്പോൾ കാണപ്പെടുന്ന വിവിധ പ്രശ്നങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അവതരിപ്പിക്കുകയും ആയതിനുള്ള ശാസ്ത്രീയ പ്രതിവിധികൾ കേരള കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ നിർദ്ദേശിക്കുകയും ചെയ്തു.

