• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

സ്വച്ഛതാ പഖ്വാഡ എന്ന ശുചീകരണ യജ്ഞം

Fri, 14/01/2022 - 5:08pm -- KVK Thrissur

കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂരും വെള്ളാനിക്കര കാർഷിക കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയോജിതമായി സ്വച്ഛതാ പഖ്വാഡ എന്ന ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം, മാടക്കത്തറ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സോഫി സോജൻ 18/10/21- ന് നിർവ്വഹിച്ചു. തൃശൂർ. കെ.വി.കെ അസിസ്റ്റൻ്റ് പ്രൊഫസർ അനീന ഇ.ആർ സ്വാഗതമാശംസിച്ചു. തൂടർന്ന് തൃശ്ശൂർ കെ.വി.കെ അസിസ്റ്റൻ്റ് പ്രോഫസർ ഡോ. അപർണ രാധാകൃഷ്ണൻ വിദ്യാർഥികൾക്ക് പരിപാടിയുടെ ഉള്ളടക്കം വിശദീകരിച്ചു. ശേഷം വെള്ളാനിക്കര ബി എസ്. സി ഒന്നാം വർഷ എൻ.എസ്.എസ് ലീഡർ ഐശ്വര്യ ചൊല്ലി കൊടുത്ത സ്വച്ഛത പ്രതിജ്ഞ ഏവരും ഏറ്റുപറഞ്ഞു.അവസാനമായി വെള്ളാനിക്കര കാർഷിക കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും എൻ എസ് എസ് കോ ഓർഡിനേറ്ററുമായ ഡോ. സുലജ ആശംസയും കെ.വി.കെ. അസിസ്റ്റൻ്റ് പ്രോഫസർ അനൂപ് കൃഷ്ണൻ നന്ദിയും അറിയിച്ചു ഉദ്ഘാടന പരിപാടികൾ അവസാനിപ്പിച്ചു. ശേഷം എൺപതോളം വിദ്യാർത്ഥികൾ ഏഴ് സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത സ്വച്ഛത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരു പറ്റം വിദ്യാർത്ഥികൾ ഉദ്യാനത്തിലെ കളകൾ പറിക്കുകയും പോട്ടിങ് മിശ്രിതം ചെടി ചട്ടികളിൽ നിറച്ചും കെ വി കെ ഉദ്യാനം മനോഹരം ആക്കിയപ്പോൾ മറ്റു വിദ്യാർത്ഥികൾ ട്രേയിലെ തൈകൾ പറിച്ച് അവയെ പോളിത്തീൻ കവറുകളിൽ മാറ്റി നടുകയായിരുന്നൂ. ചിലർ പോളി ഹൗസ് വൃത്തിയാക്കി വേപ്പിൻ പിണ്ണാക്ക് - ചാണക മിശ്രിതം പാക്കറ്റുകളിൽ നിറച്ചു. ബാക്കിയുള്ളവർ പോളിഹൗസിൽ സൂക്ഷിച്ചിരുന്ന ചെടി തൈകൾ അടുക്കി വച്ച് അവിടുത്തെ പുല്ല് പറിച്ചു'. വൈകീട്ട് 5 മണിയോടെ പ്രവർത്തനങ്ങൾ എല്ലാം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയും ഡോ. അനീനയുടെ ഉപസംഹാര പ്രസംഗത്തോടെ പരിപാടികൾ സമാപിക്കുകയും ചെയ്തു. കാർഷിക വിദ്യാർത്ഥികൾ എന്ന നിലയിൽ പുതിയ പല കാര്യങ്ങൾ പഠിക്കുവാനും പഠിച്ചത് പലതും പ്രാവർത്തികമാക്കാനും എല്ലാവർക്കും സാധിച്ചു എന്നും ഇത്തരം പദ്ധതികൾ തങ്ങളുടെ ജീവിതത്തിൽ ഒരു മുതൽക്കൂട്ട് ആയിരിക്കും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.