• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ-നെൽ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മമൂലക വള പ്രയോഗത്തിന്റെ മുൻനിര പ്രദർശനം

Sat, 04/12/2021 - 5:33pm -- KVK Thrissur

നെൽ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മ മൂലക വള പ്രയോഗത്തിന്‍റെ (സമ്പൂർണ്ണ) മുൻ നിര പ്രദർശനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കൃഷിവകുപ്പ്, ആത്മ തൃശ്ശൂര്‍ എന്നിവയുടെ സഹകരണത്തോടെ നെല്‍ കൃഷിയില്‍ ഡ്രോണ്‍ഉപയോഗിച്ചുള്ള സൂക്ഷ്മമൂലക വളപ്രയോഗത്തിന്റെ മുന്‍നിര പ്രദര്‍ശനം പഴയന്നൂര്‍ പഞ്ചായത്തിലെ നീലിച്ചിറ പാടശേഖരത്തില്‍ 30.11.2021 ന് സംഘടിപ്പിച്ചു. പി.കെ. മുരളീധരന്‍, പ്രസിഡൻറ്,, പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ. കെ.എം. അഷ്റഫ്, പ്രസിഡൻറ് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകൾ കൂടുതൽ കർഷകിലേക്കെത്തിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു. കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ . ജയശ്രീ കൃഷ്ണൻകുട്ടി പ്രഭാഷണം നടത്തി. ഡ്രോൺ ഉപയോഗിക്കുക വഴി സമയവും സൂക്ഷ്മ മൂലക വളവും വന്‍തോതില്‍ ലാഭിക്കാമെന്നു അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ .സുമ നായർ, ബ്ലോക്ക് മെമ്പർ ശ്രീ. കെ.പി ശ്രീജയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ക്രെഡിറ്റ്,കൃഷി വകുപ്പ് ശ്രീമതി. കെ.പി സരസ്വതി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പഴയന്നൂർ ശ്രീമതി. ഷീബ ജോര്‍ജ്ജ് കെ, തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്‍റ് പ്രൊഫസര്‍ ശ്രീമതി. ആരതി ബാലകൃഷ്ണന്‍ എന്നിവര്‍ കർഷകരെ അഭിസംബോധന ചെയ്തു .