• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Error message

The page style have not been saved, because your browser do not accept cookies.

ലോകഭക്ഷ്യദിനം 2021ഒക്ടോബർ 16 കൃഷിവിജ്ഞാനകേന്ദ്രം തൃശ്ശൂർ - പോഷകഗ്രാമം പദ്ധതിക്ക്തുടക്കമായി

Mon, 18/10/2021 - 8:19am -- KVK Thrissur

ലോകഭക്ഷ്യ ദിനാചരണതോനനുബന്ധിച്ചു പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസിഗ്രാമത്തിൽ തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പോഷകഗ്രാമം പദ്ധതിആരംഭിച്ചു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്ക്ഭക്ഷ്യപോഷക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോഷകഗ്രാമംപദ്ധതിക്ക്തുടക്കമായി. വീടുകളിൽ പോഷകത്തോട്ടങ്ങൾപ്രോത്സാഹിപ്പിക്കുക, കാർഷികാധിഷ്ഠിത മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള നൈപുണ്യവികസനപരിശീലനങ്ങൾ നൽകുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട്ശ്രീ. സി.പി.രവീന്ദ്രൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീമതി അജിതമോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.വി.കെ പ്രോഗ്രാംകോർഡിനേറ്റർ ഡോസുമനായർ, കൃഷി ശാസ്ത്രജ്ഞരായ ഡോസുലജ, ഡോഅനീന, ഡോദീപജെയിംസ് എന്നിവർ സംബന്ധിച്ചു. ഊര് മൂപ്പൻ ശ്രീസദാനന്ദൻ പച്ചക്കറിതൈകൾ ഏറ്റുവാങ്ങി. താമരവെള്ളച്ചാൽ മേഖലയിലെ കാർഷികപ്രശ്നങ്ങളുടെ അവലോകനവും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഡോ. സുലജ ചർച്ചാ ക്ലാസ്നയിച്ചു. പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചു ഡോഅനീനയും, പച്ചക്കറികൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഡോ. ദീപയും ക്ലാസുകൾ എടുത്തു. അമ്പതോളം വീടുകളുള്ള ഈ ആദിവാസി ഗ്രാമത്തിൽ ഓരോ കുടുംബത്തിന്റെയും പോഷകാഹാരലഭ്യത ഉറപ്പുവരുത്താനുതകും വിധം കാർഷികപ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കെവികെ നേതൃത്വം നൽകും.