തൃശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിക്കൃഷി വ്യാപനവും സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി പച്ചക്കറികൃഷി ചെയ്യാൻ സ്ഥലപരിമിതിയുള്ളവർക്കു വേണ്ടി തൃശൂർ കൃഷി വിജ്ഞാനകേന്ദ്രം വിഭാവനം ചെയ്ത " ന്യൂട്രിഗാർഡൻമൈക്രോകിറ്റി'' ന്റെ പ്രകാശനം ബഹു.കാർഷിക സർവകലാശാല വൈസ്ചാൻസലർ ഡോ .ആർ ചന്ദ്ര ബാബു അവർകൾ കർഷക പ്രതിനിധികൾക്ക് ന്യൂട്രിഗാർഡൻമൈക്രോകിറ്റ് 'വിതരണം ചെയ്തു കൊണ്ട് നിർവ്വഹിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്ര സിഡന്റ്
ശ്രീമതി. .ഇന്ദിരമോഹൻ അധ്യക്ഷത വഹിച്ചു. കേരള കാർഷികസർവകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജിജു പി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുമ നായർ പ്രോഗ്രാം കോർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ . ദീപ ജെയിംസ്. ഡോ. ഡിക്‌ടോ ജോസ്, ശ്രീമതി ആരതി ബാലകൃഷ്ണൻ, ഫാം മാനേജർ ശ്രീമതി. പി.വി സിന്ധു തുടങ്ങിയവർ സന്നിഹിതരായിരുന്നു.













