• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Black/White

-A A +A

Status message

The page style have been saved as Black/White.

ശാസത്രീയ തെങ്ങ് കൃഷി പരിപാലനവും, നാളികേര മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണ പരിശീലനവും

Wed, 07/11/2018 - 2:07pm -- KVK Thrissur

ശാസത്രീയ തെങ്ങ് കൃഷി പരിപാലനവും, നാളികേര മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണ പരിശീലനവും തളിക്കുളം. നാളികേര വികസന ബോർഡ്, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്-ചാവക്കാട്- തളിക്കുളം ബ്ലോക്ക്, കേരള കാർഷിക സർവ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രം, തൃശൂർ എന്നിവരുടെ നേതൃത്വത്തിൽ സംയുകതമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ഇ കെ ശശികുമാർ അദ്ധ്യക്ഷനായി. നാളികേരത്തിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ കാലോചിതമായ സംസ്ക്കരണവും വിപണനവുമാണ് ഈ ക്ലാസിൽ അവതരിപ്പിച്ചത് കാർഷിക മേഖല താളം തെറ്റിയ ഇന്നത്തെ വർത്തമാനകാലത്ത് കേരകർഷകനെ ബോധവൽക്കരിക്കാനും നാളികേര ഉൽപാതനക്ഷമത വർദ്ധിപ്പിക്കാനും കൂടിയാണ് ഈ ക്ലാസ് സംഘടിപ്പിച്ചത് ഡോ. പി മുരളീധരൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ് & ഹെഡ് കൃഷി വിഞ്ജാനകേന്ദ്രം, ആലപ്പുഴ).ഡോ.സുധീർ കെ പി. (പ്രൊ. കേരള കാർഷിക സർവ്വകലാശാല തൃശൂർ) എന്നിവർ സെമിനാറിന് നേതൃത്വം കൊടുത്തു. ഡോ.പ്രേമ കൃഷി വിജ്ഞാനകേന്ദ്രം തൃശൂർ ആമുഖ പ്രഭാഷണം നടത്തി. സൂലേഖ ജമാലു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലീന രാമനാഥൻ, രജനി ബാബു എന്നിവർ സംസാരിച്ചു കൃഷി അസി.ഡയറക്ടർ തളിക്കുളം, ജോസഫ് ജോഷി വർഗീസ് സ്വാഗതവും തളിക്കുളം കൃഷി ഓഫീസർ രമ്യ വി എം നന്ദിയും പറഞ്ഞു