ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ 94-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ഗവേഷണ കൗണ്‍സില്‍ ആസ്ഥാനമായ ഡല്‍ഹിയില്‍ നടത്തിയ ആഘോഷപരിപാടികള്‍ പ്രക്ഷേപണം ചെയ്തു. ഈ പരിപാടിയില്‍ ബഹു. തൃശ്ശൂര്‍ എം.പി ശ്രീ. ടി.എന്‍ പ്രതാപന്‍ അവര്‍കളും, കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടിയും ഓണ്‍ലൈനായി പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കര്‍ഷക-വിദ്യാര്‍ത്ഥി ശാസ്ത്രജ്ഞ മുഖാമുഖം മാടക്കത്തറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീമതി. സാവിത്രി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുഖാമുഖം പരിപാടിയില്‍ കര്‍ഷകര്‍ കാര്‍ഷിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും, ശാസ്ത്രജ്ഞര്‍ അതിനുളള പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് കോ-ഓപ്പറേഷന്‍ ബാങ്കിംഗ് ആന്‍റ് മാനേജ്മെന്‍റിലെ
യും, കോളേജ് ഓഫ് ക്ലെയ്മെറ്റ് ചേയ്ഞ്ച് ആന്‍റ് എന്‍വിറോണ്‍മെന്‍റല്‍ സയന്‍സസിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഷകരുമായി സംവദിക്കുന്നതിനുള്ള സുവര്‍ണ്ണാവസരവുമായി ഇത്. തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേരി റജീനയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞര്‍ സ്ഥാപകദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.