വല്ലച്ചിറ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 5 മുതൽ 7 വരെ തീയതികളിൽ ഞാറ്റുവേല ചന്ത നടത്തി. ഇതിനോടാനുബന്ധിച്ചു കെ വി കെ എക്സിബിഷനും അഗ്രോക്ലിനിക്കും നടത്തുകയും ചെയ്‌തു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെയും കമ്മ്യൂണിക്കേഷൻ സെന്ററിലെയും ശാസ്ത്രജ്ഞർ ഈ പരിപാടിയിൽ പങ്കെടുക്കുകയും കർഷകരുടെ വിളകൾക്ക് ഉണ്ടാകുന്ന രോഗ കീട ആക്രമണങ്ങളുടെ പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു. 60 ഓളം കർഷകർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.
![](https://kvkthrissur.kau.in/sites/default/files/photos/img-20220706-wa0001.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220706-wa0004.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220706-wa0006.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220706-wa0007.jpg)