ഞങ്ങളും കൃഷിയിലേക്ക്................................ ഓരോ കേരളീയനിലും കൃഷി സംസ്കാരം ഉണര്‍ത്തുന്നതിനും സുശക്തമായ കാര്‍ഷിക മേഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഏപ്രില്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. രാവിലെ പത്തിന് ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. പതിനായിരം കൃഷിക്കൂട്ടങ്ങള്‍, പതിനായിരം ഹെക്ടറില്‍ ജൈവകൃഷി, മൂല്യവര്‍ധന കൃഷി, മൂല്യവര്‍ധന സംരംഭങ്ങള്‍, 140 ഹരിത പോഷക കാര്‍ബന്‍ തുലിത ഗ്രാമങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നതായി കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പരിപാടിയുടെ സത്സമയ ഓൺലൈൻ സംപ്രേക്ഷണം തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഡോ. സുമ നായര്‍, പ്രോഗ്രാം കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. തൃശ്ശൂര്‍ ജില്ലയിലെ വിവധ പഞ്ചായത്തുകളിലെ കര്‍ഷകര്‍, ഫാം ജീവനക്കാര്‍, കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മുതലായവര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ സുമനായര്‍, ചടങ്ങിന് സ്വാഗതം ആശംസിക്കുകയും, അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീ. അനൂപ് കൃഷ്ണന്, നന്ദി രേഖപ്പെടുത്തുകയും ചെയ്തു..
![](https://kvkthrissur.kau.in/sites/default/files/photos/photo1_5.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220421-wa0034.jpg)
![](https://kvkthrissur.kau.in/sites/default/files/photos/img-20220421-wa0030.jpg)