National Campaign on Poshan Abhiyan and Tree Plantation 17 Sept 2021 at ICAR – Krishi Vigyan Kendra Thrissur
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സെപ്തംബർ 17 നുപോഷകത്തോട്ടങ്ങളുടെയും ചെറു ധാന്യങ്ങളുടെയും പ്രാധാന്യം പൊതു സമൂഹത്തിൽ വളർത്തുന്നതിനായിബോധവത്കരണ പരിപാടി സംഘടിപ്പിച്ചു .നമ്മുടെ ഭക്ഷണത്തിലെ സൂക്ഷ്മ പോഷണങ്ങളുടെ ദൗർബല്യം പരിഹരിക്കുന്നതിനും പോഷക സുരക്ഷ ഉറപ്പു വരുത്താനും ഇന്ത്യയൊട്ടാകെയുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ട് .
മാടക്കത്തറ പഞ്ചായത്തിൽ ഭക്ഷ്യ സ്വാശ്രയത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഓരോ വീട്ടിലും പോഷകത്തോട്ടം നിർമ്മിക്കുകയും പ്രാദേശികമായി ക്ലബ്ബുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട് . രണ്ടു വാർഡുകളിൽ തുടങ്ങി വെച്ചിട്ടുള്ള ഈ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണു ഉദ്ദേശിച്ചിട്ടുള്ളത്.കൗമാര ആരോഗ്യവും പോഷകത്തോട്ടവും "എന്ന വിഷയത്തിൽ വെബ്ബിനാർഉദ്ഘാടനം ശ്രീമതി. ഇന്ദിര മോഹനൻ , ബഹു.പ്രസിഡന്റ്,മാടക്കത്തറ പഞ്ചായത്ത്നിർവഹിച്ചു. മാടക്കത്തറ പഞ്ചായത്ത്വാർഡ് മെമ്പർശ്രീമതി .സോഫി സോജൻ അധ്യക്ഷതവഹിച്ചു. സാമോഹ്യ ക്ഷേമ വകുപ്പ് മുഖേന 60 ബാലികമാർ ഓൺലൈൻ ആയി പരിപാടിയിൽ സംബന്ധിച്ചു.ഡോ . സുമ നായർ , പ്രോഗ്രാം കോർഡിനേറ്റർ , കെ.വി.കെസ്വാഗതംആശംസിച്ചു.പരിശീലനാർത്ഥികൾക്കു പോഷകത്തോട്ടമൊരുക്കാനുള്ള തൈകളും , ഫല വൃക്ഷ തൈകളും നൽകി.
കർഷകർക്കുള്ള സെമിനാർ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ശ്രീമതി . പുഷ്പ ചന്ദ്രൻറെ അധ്യക്ഷതയിൽ, കാർഷിക വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ , മാടക്കത്തറ പഞ്ചായത്ത് ശ്രീമതി .സാവിത്രി രാമചന്ദ്രൻ നിർവഹിച്ചു. . ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള ക്ലാസ് ഡോ .അനീന .ഇ .ആർ .അസിസ്റ്റൻറ് പ്രൊഫസർ , കെ .വി .കെ.നയിച്ചു.










