തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുൻനിര പ്രദർശനത്തിന്റെ ഭാഗമായി രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ ഇഞ്ചി തൈകൾ ബഹു. കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് അവർകൾ വിതരണം ചെയ്തു. അന്തിക്കാട് ബ്ലോക്കിലെ താന്ന്യം ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിൽ വെച്ചാണ് ഇഞ്ചി തൈകൾ വിതരണം ചെയ്തത്. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിപാടിയിൽ പങ്കെടുത്തു.