പതിനഞ്ച് ഏക്കറിലധികം സ്ഥലത്ത് നിരവധിയായ കൃഷികൾ ചെയ്തുവരുന്നു. ആറേക്കറിൽ നെൽകൃഷി നാലായിരത്തോളം വാഴകൾ കൂടാതെ വെണ്ട, പയർ, തക്കാളി, പാവൽ, കോവൽ, പടവലം, മത്തൻ,കുമ്പളം തുടങ്ങി കാബേജ്, ക്വാളിഫ്ളവർ, തണ്ണിമത്തൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പ്രസ്തുത കർഷകൻറെ പ്രദേശത്ത് വ്യാപകമായി കൃഷിയിറക്കുന്ന പൊട്ടുവെള്ളരിയും കൃഷി ചെയ്യാറുണ്ട്.
ഒരു വർഷത്തിൽ നെല്ലും കായയും പച്ചക്കറികളും ഒക്കെയായി എല്ലാം കൂടി ഏകദേശം 100000 കി.ഗ്രാം (ഒരു ലക്ഷം) ത്തോളം വിപണിയിൽ വിറ്റഴിക്കുന്ന കർഷകനാണ്. പൂർണ്ണമായും ഹൈടെക് കൃഷിരീതിയായ പ്രിസിഷൻ ഫാമിങ്ങിലൂടെയാണ് പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നത്.
https://youtu.be/atWsW5v5W2o
https://youtu.be/zzw1B6rZ8ns
#icaraward #kvkthrissur#keralaagriculturaluniversity









