• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം - "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും " എന്ന വിഷയത്തിൽ ജില്ലാ തല - ഏക ദിന സെമിനാർ - 2019 ഡിസംബർ 20

Fri, 27/12/2019 - 4:07pm -- KVK Thrissur

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ, നാളികേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ "തെങ്ങിലെ ശാസ്ത്രീയ വിള പരിപാലനവും മൂല്യ വർദ്ധന സാദ്ധ്യതകളും " എന്ന വിഷയത്തിൽ ജില്ലാ തല - ഏക ദിന സെമിനാർ സംഘടിപ്പിച്ചു. ബഹു. കേരളം കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ , ഡോ . ആർ . ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. അഡ്വ. കെ. രാജൻ , എം.എൽ.എ , ചീഫ് വിപ്പ് , കേരള സർക്കാർ ഉദ് ഘാടനം ചെയ്തു. ശാസ്ത്രീയ കൃഷി മുറകൾ പ്രവർത്തികമാക്കുന്നതിലൂടെ കേരളത്തിലെ നാളികേരത്തിന്റെ ഉദ്പാദനക്ഷമത കൂട്ടാമെന്ന് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു. കേരളം കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്സ് , അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് , കെ.എ.യു ഡോ . സുജാത ആർ, ശ്രീമതി. നിംബ ഫ്രാങ്കോ , അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തൃശ്ശൂർ , കൃഷി വിജ്ഞാന കേന്ദ്രം മേധാവി , ഡോ . സുമൻ കെ.ടി എന്നിവർ കർഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. മണ്ണ് - ജല സംരക്ഷണം - തെങ്ങിൻ തോപ്പുകളിൽ , തെങ്ങു തടി സംസ്ക്കരണം, നാളികേര മൂല്യവർദ്ധിത ഉത്പന്ന സാധ്യതകൾ , ശാസ്ത്രീയ തെങ്ങു കൃഷി മുറകൾ എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ . അനു വറുഗീസ് ,(അസിസ്റ്റന്റ് പ്രൊഫസർ ,കെ.സി.എ.ടി, തവനൂർ ) ശ്രീ. അനീഷ് എം.സി ( അസിസ്റ്റന്റ് പ്രൊഫെസ്സർ , കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര), ശ്രീമതി. ഷാരോൺ മറിയം ജേക്കബ് , ഫുഡ് പ്രോസസ്സിംഗ് സയന്റിസ്റ്റ് , നാളികേര വികസന ബോർഡ് ,                       ഡോ. പി.എ ജോസഫ്, പ്രൊഫസർ (റിട്ട)., കെ.എ.യു എന്നിവർ ക്‌ളാസ്സുകൾ നയിച്ചു. കെ. വി.കെ അസിസ്റ്റന്റ് പ്രൊഫസ്സർ,  ഡോ. സുമ നായർ നന്ദിയും പറഞ്ഞു.